Monday, May 2, 2011

Barkath

ASSALAAMU ALAIKKUM VA RAHMATULLAH

”ലാ ഇലാഹ ഇല്ലല്ലഹ്” ‘ഒരു ദൈവവുമില്ല അല്ലാഹു അല്ലാതെ’ എന്ന
പ്രഖ്യാപനമാണ് ഇസ്ലാമിന്റെ മാറ്റമില്ലാത്ത അടിസ്ഥാനം. മനുഷ്യരംഭം മുതല്‍
എല്ലാ പ്രവാചകന്മാരും മനുഷ്യരോട് ഉദ്ബോധനം ചെയ്തിട്ടുള്ള ഏറ്റവും മഹത്തായ
വചനമാണിത്. എല്ലാ വേദ ഗ്രന്ഥങ്ങളും ആ മഹാ തത്വം, ആ അനശ്വര സത്യം മനുഷ്യരെ
പഠിപ്പിക്കുന്നു. എത്ര മാറ്റ തിരുത്തലുകളും കൈകടത്തലുകളും
നടന്നിട്ടുണ്ടെങ്കിലും പൌരാണിക വേദങ്ങളെല്ലാം പരിശോധിച്ചാല്‍ , ഈ സത്യം
ഇന്നും മനസിലാക്കാം. ”ലാ ഇലാഹ ഇല്ലല്ലഹ്” ‘ഒരു ദൈവവുമില്ല അല്ലാഹു
അല്ലാതെ’ എന്ന പ്രഖ്യാപനത്തില്‍ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, അത്
മനുഷ്യര്‍ ആരാധിച്ചു പോരുന്ന എല്ലാ ദൈവങ്ങളെയും പാടെ നിഷേധിക്കുന്നു.
രണ്ട്, അല്ലാഹു മാത്രമാണ് ദൈവം എന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. ആരാധന
അര്‍പ്പിക്കപ്പെടുന്നത് എന്തോ അതാണ് ‘ദൈവം’ എന്നതുകൊണ്ടുള്ള വിവക്ഷ.
ആരാധനയുടെ മജ്ജ പ്രാര്‍ത്ഥനയാണ്. അല്ലെങ്കില്‍ പ്രാര്‍ത്ഥനയാണ് ആരാധന
എന്നും പറയാം. പ്രര്തിക്കപ്പെടുവാന്‍, അല്ലെങ്കില്‍ ആരാധിക്കപ്പെടുവാന്‍
അര്‍ഹാതയുള്ളവാനായി ആരുമില്ല, ഒന്നുമില്ല, അല്ലാഹുവല്ലാതെ.

അല്ലാഹു എന്ന് പറയുമ്പോള്‍ അത് മുസ്ലിംകള്‍ എന്ന് പറയുന്ന ഒരു
ജനവിഭാഗത്തിന്റെ കുലദൈവമാണെന്ന് പലരും തെറ്റിദ്ധരിച്ച പോലെയാണ്.
അമുസ്ലിംകള്‍ മാത്രമല്ല മുസ്‌ലിംകളാണെന്നു അവകാശപ്പെടുന്നവരിലും ഒരു വലിയ
വിഭാഗം അങ്ങനെ ധരിച്ചു വശായിട്ടുണ്ട്. എന്നാല്‍ ഈ പ്രപന്ജത്തെയും
അതിനപ്പുരമുല്ലതിനെയും ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ചു നിലനില്പ് നല്‍കി
പരിപാലിച്ച് അനുക്രമം വളര്‍ത്തിക്കൊണ്ടു വരുന്ന, സര്‍വ്വശക്തനും
സര്‍വജ്ഞനുമായ സ്രഷ്ടാവായ പ്രപന്ജ കര്‍ത്താവാണ് അല്ലാഹു.

മുസ്ലിമ്കളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മറ്റെല്ലാ
ജനവിഭാഗങ്ങളുടെയും കറുത്തവരുടെയും വെളുത്തവരുടെയും പശ്ചാത്യരുടെയും
പൌരസ്ത്യരുടെയും അഖില ചരാചരങ്ങളുടെയും എല്ലാം സ്രഷ്ടാവും പരിപലകനുമാണ്
അല്ലാഹു. ഏതെങ്കിലും ഒരു ഭാഷക്കരുടെയോ ദേശക്കാരുടെയോ വര്‍ഗക്കരുടെയോ
സ്വന്തമല്ല, എല്ലാവരുടെയും യഥാര്‍ത്ഥ ദൈവം അവന്‍ മാത്രമാണ്.

എല്ലാ മനുഷ്യമനസ്സുകളില്‍ നിന്നും എല്ലാ സൃഷ്ടികളില്‍ നിന്നും പ്രകൃത്യാ
ഉണ്ടാകുന്ന പ്രാര്‍ത്ഥനകള്‍ അവങ്കലേക്കാണ്‌ ഉയരുന്നത് .”ദൈവമേ”, ‘ഓ
ഗോഡ്’, ഈശ്വരാ എന്നെല്ലാം മനുഷ്യന്‍ വിളിക്കുമ്പോള്‍ അവന്‍ ഏതു
വിഭാഗത്തില്‍ പെട്ടവനയിരുന്നാലും ഉദ്ധേശിക്കുന്നത് സ്രഷ്ടാവായ പ്രപന്ജ
കര്‍ത്താവായ അല്ലാഹുവിനെയാണ്. ഏതു പേര് വിളിച്ചാലും മനുഷ്യരില്‍ നിന്നും
പ്രകൃത്യാ ഉണ്ടാകുന്ന പ്രാര്‍ത്ഥന, അവരുടെ സ്രഷ്ടാവിനോട്‌ ഉള്ളതാണ്.
മറ്റുള്ള കൃത്രിമ ദൈവങ്ങളെ മനുഷ്യന്‍ കെട്ടിച്ചമച്ചുണ്ടാക്കി.
പ്രാര്‍ത്ഥിക്കാനുള്ള മനുഷ്യരുടെ വാന്ജയെ തൃപ്തിപ്പെടുത്താന്‍
ശ്രമിക്കുന്നു. പ്രകൃതിവിരുദ്ധവും സത്യവിരുദ്ധവുമായ ഈ പോക്കിന്
മനുഷ്യരുടെ യഥാര്‍ത്ഥ ശത്രുവായ പിശാചു ആക്കം കൂട്ടുന്നു.അത്തരം ആരാധനകളും
പ്രാര്‍ത്ഥനകളും ഫലസിദ്ധിയുള്ളതും നല്ലതുമാണ് എന്ന പ്രതീതി
മനുഷ്യമനസ്സില്‍ ഉണ്ടാക്കാന്‍ എല്ലാ കഴിവുകളും ഉപയോഗിച്ച് പിശാചു
ശ്രമിച്ചു കൊണ്ടിരിക്കുന്നു.

‘ആരാധ്യനയിട്ടു ആരുമില്ല അല്ലാഹു അല്ലാതെ’ എന്ന ലളിതമായ ഇസ്ലാമിന്റെ
പ്രതിജ്ഞാവാക്യം, യഥാര്‍ത്ഥ മനുഷ്യപ്രകൃതിക്ക് ഏറ്റവും
യോജിച്ചതാണെങ്കിലും പരമ്പരാഗതമായി ബഹുദൈവാരാധനയില്‍ മുഴുകിയവര്‍ക്ക് അത്
വളരെ പ്രയാസമുള്ള കാര്യമായി അനുഭവപ്പെടുന്നു. അവരുടെ ബുദ്ധിയും
വിജ്ഞാനവുമെല്ലാം ബഹുദൈവാരാധനയെ ന്യായീകരിക്കുവാനും സ്ഥാപിക്കുവാനും
ഉപയോഗപ്പെടുത്തുക എന്നല്ലാതെ, പ്രപന്ജ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം
മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്ന സത്യം ഗ്രഹിക്കാന്‍, അവരുടെ ബുദ്ധിയും
വിജ്ഞാനവും ഒന്നും സഹായകമാവുന്നില്ല. ലൌകിക വിഷയങ്ങളെല്ലാം വളരെയധികം
ബുദ്ധിയോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യുന്നവര്‍, ആരാധനയുടെ വിഷയം
വരുമ്പോള്‍ അന്ധമായ അനുകരണ ത്തിന്റെയും പാരമ്പര്യത്തിന്റെയും മാര്‍ഗം
സ്വീകരിക്കുന്നു. ബുദ്ധിക്കും വിവേകത്തിനും ആ രംഗത്ത് സ്ഥാനമില്ല എന്ന
നിലപാടാണ്‌ അധികമാളുകളും കൈകൊള്ളുന്നത്‌.
BAARAKALLAH

No comments:

Post a Comment